ലൂക്കാ 15

കാണാതായ ആടിന്റെ ഉപമ
1. ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരുന്നു.
2. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
3. അവൻ അവരോട് ഈ ഉപമ പറഞ്ഞു:
4. നിങ്ങളിലാരാണ്്, തനിക്കു നൂറ് ആടുകൾ ഉണ്ടായിരിക്കേ അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ തൊ ണ്ണൂറ്റൊൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്?
5. കണ്ടുകിട്ടുമ്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു.
6. വീട്ടിൽ എത്തുമ്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു.
7. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാൻമാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.

കാണാതായ നാണയത്തിന്റെ ഉപമ
8. ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതിൽ ഒന്നു നഷ്ടപ്പെട്ടാൽ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്?
9. കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു.
10. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതൻമാരുടെ മുമ്പിൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.

ധൂർത്തപുത്രന്റെ ഉപമ
11. അവൻ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രൻമാരുണ്ടായിരുന്നു.
12. ഇളയ വൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു.
13. ഏറെ താമസിയാതെ, ഇളയമകൻ എല്ലാംശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂർത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു.
14. അവൻ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു.
15. അവൻ , ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അയാൾ അവനെ പന്നികളെ മേയിക്കാൻ വയലിലേക്കയച്ചു.
16. പന്നി തിന്നിരുന്നതവിടെങ്കിലുംകൊണ്ടു വയറു നിറയ്ക്കാൻ അവൻ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല.
17. അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!
18. ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു.
19. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ.
20. അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
21. മകൻ പറഞ്ഞു: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പി ലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല.
22. പിതാവാകട്ടെ, തന്റെ ദാ സരോടു പറഞ്ഞു: ഉടനെ മേൽത്തരം വ സ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരിപ്പും അണിയിക്കുവിൻ.
23. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം.
24. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി.
25. അവന്റെ മൂത്തമകൻ വയലിലായിരുന്നു. അവൻ തിരിച്ചു വരുമ്പോൾ വീടി നടുത്തുവച്ച്് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു.
26. അവൻ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി.
27. വേലക്കാരൻ പറഞ്ഞു: നിന്റെ സഹോദരൻ തിരിച്ചുവന്നിരിക്കുന്നു. അവനെ സ സുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
28. അവൻ കോപിച്ച് അകത്തു കയറാൻ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങൾ പറഞ്ഞു.
29. എന്നാൽ, അവൻ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ കൽപന ഞാൻ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാൻ ഒരു ആട്ടിൻകുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.
30. എന്നാൽ, വേശ്യകളോടു കൂട്ടുചേർന്ന്, നിന്റെ സ്വത്തെല്ലാം ധൂർത്തടിച്ചനിന്റെ ഈ മകൻ തിരിച്ചുവന്നപ്പോൾ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു.
31. അപ്പോൾ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്.
32. ഇപ്പോൾ നമ്മൾ ആ നന്ഡിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ, നിന്റെ ഈ സഹോദരൻമൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു.